Samastha Kerala Jem'iyyathul Ulama Centenary Logo - SUHBA Tribute

Samastha Centenary

Countdown to the Historic Conference | സമസ്ത ശതാബ്‌ദി സമ്മേളനം

Welcome to the Samastha Centenary Conference countdown portal. Track the historic Samastha Centenary celebrationwith comprehensive News, and Updates.

The Samastha International Centenary Conference marks 100 years of legacy and scholarship in Kerala, which for decades has extended beyond borders.

Countdown to Event

0Days
0Hours
0Minutes
0Seconds

Today's Status

Day 147 of 300... days remaining

No status available for today. Check back soon!

Latest Samastha News

All Samastha News
സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം; അറിവിന്റെ കാഴ്ചകളും ആവിഷ്‌കാരങ്ങളുമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ ഒരുങ്ങുന്നു
Featured

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനം; അറിവിന്റെ കാഴ്ചകളും ആവിഷ്‌കാരങ്ങളുമായി സമസ്ത ഗ്ലോബല്‍ എക്‌സ്‌പോ ഒരുങ്ങുന്നു

സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി 2026 ജനുവരി 30 മുതൽ ഫെബ്രുവരി 8 വരെ കുണിയ, കാസർഗോഡിൽ സമസ്ത ഗ്ലോബൽ എക്‌സ്‌പോ നടക്കും. ആദ്യ രണ്ടു ദിവസം സ്ത്രീകൾക്കായി മാത്രം പ്രവേശനമുള്ള എക്‌സ്‌പോയിൽ രജിസ്ട്രേഷൻ സൗകര്യമുണ്ട്. ശാസ്ത്രം, സംസ്കാരം, പൈതൃകം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള വിദ്യാർത്ഥി മത്സരങ്ങൾക്കും അവസരം ഒരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന എൻട്രികൾക്ക് 1 ലക്ഷം, 75,000, 50,000 രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.

9/3/2025By Suhba Admin
Read full article

Upcoming Samastha Events

All Samastha Events
ഒമാന്‍: ഗ്രാന്റ് മീലാദും സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനവും ഈ മാസം 18ന്
Featured

ഒമാന്‍: ഗ്രാന്റ് മീലാദും സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനവും ഈ മാസം 18ന്

മസ്‌കത്ത്: 'സ്‌നേഹ പ്രവാചകരുടെ ഒന്നര സഹസ്രാബ്ദം' എന്ന പ്രമേയത്തില്‍ മസ്‌കത്ത് റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ നടത്തിവരുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി ഗ്രാന്റ് മീലാദും സമസ്ത നൂറാം വാര്‍ഷിക പ്രചാരണ സമ്മേളനവും ഈ മാസം 18ന് (വ്യാഴാഴ്ച) നടക്കും. മത്‌റ സബുലത് ഹാളില്‍ വെച്ച് രാത്രി 8.30നാണ് പരിപാടി തുടങ്ങുക. അന്‍വര്‍ മുഹിയിദ്ധീന്‍ ഹുദവി ആലുവ മുഖ്യ പ്രഭാഷണം നടത്തും. മസ്‌കത്ത് റൈഞ്ചിലെ പണ്ഡിതര്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍, രക്ഷിതാക്കള്‍, എസ്.ഐ.സി, എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍, പ്രവര്‍ത്തര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം മത്‌റ മദ്‌റസയില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ റൈഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ നേതാക്കളും പ്രവര്‍ത്തകന്മാരും ചേര്‍ന്ന് നിര്‍വ്വവിച്ചു. കാമ്പയിന്‍ കാലയളവില്‍ റൈഞ്ചിന് കീഴിലുള്ള 35 മദ്‌റസ കേന്ദ്രങ്ങളില്‍ മൗലിദ് സദസ്സുകള്‍ നടന്ന് വരുന്നു. കൂടാതെ വിവിധ മദ്‌റസകളില്‍ ബുര്‍ദ മജ്‌ലിസ് കിഡ്‌സ് ആന്റ് ടീനേജ് സര്‍ഗസംഗമങ്ങള്‍, മദ്‌റസ വിദ്യാര്‍ത്ഥികളുടെ വൈവിദ്യമാര്‍ന്ന കലാപരിപാടികള്‍, മദ്ഹുര്‍റസൂല്‍ പ്രഭാഷണങ്ങള്‍, മീലാദ് കോണ്‍ഫ്രന്‍സുകള്‍ എന്നിവയും സംഘടിപ്പിക്കും. യോഗത്തില്‍ പ്രസിഡന്റ് സയ്യിദ് ഷംസുദ്ധീന്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. സിദ്ധീഖ് ഫൈസി മങ്കര ഉദ്ഘാടനം ചെയ്തു. മുഹമ്മദലി ഫൈസി, യൂസുഫ് മുസ്ല്യാര്‍, ഇമ്പിച്ചി അലി മുസ്ല്യാര്‍, മുസ്തഫ നിസാമി, ശൈഖ് അബ്ദുറഹിമാന്‍ മുസ്ല്യാര്‍, മുഹമ്മദ് അസ്അദി, അബ്ദുല്ല യമാനി, ബശീര്‍ ഫൈസി, അംജദ് ഫൈസി, മോയിന്‍ ഫൈസി, സുബൈര്‍ ഫൈസി, തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടരി അബ്ദുല്ലത്തീഫ് ഫൈസി സ്വാഗതവും സക്കീര്‍ ഹുസൈന്‍ ഫൈസി നന്ദിയും പറഞ്ഞു.

9/18/2025
മത്‌റ സബുലത് ഹാൾ, മസ്‌കത്ത്, ഒമാൻ
View details
സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനം കന്യാകുമാരി നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും
Featured

സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനം കന്യാകുമാരി നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും

ചേളാരി: ‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 2025 ഡിസംബർ 19 മുതൽ 28 വരെ കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സന്ദേശയാത്ര സമസ്ത പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഒക്ടോബർ ആദ്യം യു.എ.ഇയിലും മധ്യത്തിൽ ന്യൂഡൽഹിയിലും അന്തർദേശീയവും ദേശീയവുമായ പ്രചാരണ സമ്മേളനങ്ങളും, വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേക സമ്മേളനങ്ങളും നടക്കും. നഗരിയിൽ രണ്ട് ആഴ്ച നീളുന്ന വിപുലമായ എക്സ്പോയും, 100 പതാകകളുടെ മഹാ പ്രദക്ഷിണവും സംഘടിപ്പിക്കും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സമ്മേളനച്ചെലവും വിവിധ പദ്ധതികൾക്കും ഫണ്ടും സമാഹരിക്കും.

12/19/2025 - 12/28/2025
കന്യാകുമാരി നിന്നും മംഗലാപുരത്തേക്ക്
View details

Recent Posts

Stay updated with our latest status posts and content updates

Get the App

Install our app for the best experience with offline access and notifications

Loading app installation options...