
സമസ്ത 100-ാം വാർഷിക സമ്മേളനം; സഊദിയിൽ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉജ്ജ്വല തുടക്കം
'ആദര്‍ശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 2026 ഫെബ്രുവരി 4 മുതല്‍ 8 വരെ കാസര്‍കോഡ് കുണിയ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുന്ന സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ സഊദി തല പ്രചാരണ പ്രവർത്തനങ്ങൾക്ക് സഊദിയിൽ തുടക്കമായി.
SIC സഊദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല തങ്ങൾ അൽ ഐദറൂസി കിഴക്കൻ പ്രവിശ്യയിലെ അൽഖോബാറിൽ വെച്ച് പ്രചാരണോദ്‌ഘാടനം നിർവ്വഹിച്ചു. ചെയർമാൻ സൈദു ഹാജി മൂന്നിയൂർ അധ്യക്ഷത വഹിച്ചു. സമ്മേളനത്തോടനുബന്ധിച്ച് വിപുലമായ പദ്ധതികൾക്ക് അൽഖോബാറിൽ ചേർന്ന നാഷണൽ സുപ്രീം കൗൺസിൽ മീറ്റ് രൂപം നൽകി.
അട്ടപ്പാടി കേന്ദ്രീകരിച്ച് നാഷണൽ കമ്മിറ്റി നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന അട്ടപ്പാടി ചാരിറ്റബിൾ സർവീസസ് & എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ പ്രഥമ സംരംഭമായ പ്രീ പ്രൈമറി & പ്രൈമറി സ്‌കൂളിന്റെ സമർപ്പണം,100 പ്രഭാഷണങ്ങൾ,സെൻട്രൽ തല പര്യടനം,ജീവ കാരുണ്യ പ്രവർത്തനങ്ങൾ,പ്രവാസീ ക്ഷേമ നിധി തുടങ്ങി ബഹുമുഖ പദ്ധതികളാണ് സംഘടന വിഭാവനം ചെയ്തിട്ടുള്ളത്.
SIC സഊദി ഭാരവാഹികളായ ഇബ്രാഹീം ഓമശ്ശേരി,അബ്ദുർ റഹ്മാൻ മൗലവി അറക്കൽ, ബഷീർ ബാഖവി, അബൂബക്കർ ഫൈസി വെള്ളില,അബൂബക്കർ ദാരിമി ആലമ്പാടി,സുഹൈൽ ഹുദവി,മാഹിൻ വിഴിഞ്ഞം,അയ്യൂബ് ബ്ലാത്തൂർ,നൗഫൽ തേഞ്ഞിപ്പലം,ഫരീദ് ഐക്കരപ്പടി എന്നിവർ സംബന്ധിച്ചു. സെക്രട്ടറി മുഹമ്മദ് റാഫി ഹുദവി സ്വാഗതവും വർക്കിങ് സെക്രട്ടറി ഷാഫി ദാരിമി പുല്ലാര നന്ദിയും പറഞ്ഞു.