സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനം കന്യാകുമാരി നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും
Featured

സമസ്ത 100ാം വാര്‍ഷിക മഹാ സമ്മേളനം കന്യാകുമാരി നിന്നും മംഗലാപുരത്തേക്ക് സന്ദേശ യാത്ര നടത്തും

Date:December 19, 2025 at 05:30 AM - December 28, 2025 at 05:30 AM
Location: കന്യാകുമാരി നിന്നും മംഗലാപുരത്തേക്ക്

ചേളാരി: ‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്ന പ്രമേയത്തിൽ 2026 ഫെബ്രുവരി 4 മുതൽ 8 വരെ കാസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗരിയിൽ സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഭാഗമായി 2025 ഡിസംബർ 19 മുതൽ 28 വരെ കന്യാകുമാരിയിൽ നിന്ന് മംഗലാപുരത്തേക്ക് മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സന്ദേശയാത്ര സമസ്ത പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും. ഒക്ടോബർ ആദ്യം യു.എ.ഇയിലും മധ്യത്തിൽ ന്യൂഡൽഹിയിലും അന്തർദേശീയവും ദേശീയവുമായ പ്രചാരണ സമ്മേളനങ്ങളും, വിവിധ സംസ്ഥാനങ്ങളിൽ പ്രത്യേക സമ്മേളനങ്ങളും നടക്കും. നഗരിയിൽ രണ്ട് ആഴ്ച നീളുന്ന വിപുലമായ എക്സ്പോയും, 100 പതാകകളുടെ മഹാ പ്രദക്ഷിണവും സംഘടിപ്പിക്കും. പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ സമ്മേളനച്ചെലവും വിവിധ പദ്ധതികൾക്കും ഫണ്ടും സമാഹരിക്കും.

event