Calendar
August 6, 2025
പറവണ്ണ ഉസ്താദ് - 2 സ്ത്രീ വിദ്യാഭ്യാസ ശാക്തീകരണത്തിനായി പറവണ്ണ ഉസ്താദ് സ്വന്തം നാട്ടിൽ സ്ഥാപിച്ച മദ്റസയാണ് 'മദ്രസത്തുൽ ബനാത്ത്'.അൽ ബയാൻ പത്രാധിപരായിരുന്ന ഉസ്താദ് നൂറുൽ ഇസ്ലാം എന്നപേരിൽ പ്രസിദ്ധീകരിച്ചിരുന്നു.കാര്യവട്ടം സ്വന്തമായി മാസികയും സമ്മേളനത്തിൽ വെച്ച് സമസ്തയുടെ വൈസ് പ്രസിഡണ്ടായും ഇശാഅത് കമ്മിറ്റിയുടെ കൺവീനറായും തിരഞ്ഞെടുക്കപ്പെട്ടു. ആദ്യകാലങ്ങളിൽ സമസ്തയുടെ മദ്രസ പുസ്തകങ്ങൾ തയ്യാറാക്കിയിരുന്നതും പരിശോധനയും പരീക്ഷയും നടത്തുകയും അധ്യാപകർക്ക് ട്രെയിനിങ് നൽകുകയുമെല്ലാം ചെയ്തിരുന്നത് ശൈഖുന തന്നെയായിരുന്നു. 1951ലെ വടകര സമ്മേളനത്തിൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഉസ്താദവർകൾ അനാരോഗ്യം കാരണം 1957ൽ സ്ഥാനമൊഴിഞ്ഞു. അതേവർഷം ജൂൺ 28 (ദുൽഖഅദ് 29) നായിരുന്നു ശൈഖുനയുടെ വഫാത്ത്.