Calendar
August 9, 2025
തെന്നിന്ത്യൻ മുഫ്തിയും വെല്ലൂർ ബാഖിയാത് പ്രിൻസിപ്പളുമായ മൗലാനാ ശൈഖ് ആദം ഹസ്റത് ആയിരുന്നു താനൂർ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത്. മൗലാന ഖുതുബി മുഹമ്മദ് മുസ്ലിയാർ ആയിരുന്നു ഉദ്ഘാടകൻ. സി ഇബ്രാഹിംകുട്ടി സാഹിബ് സ്വാഗതം അരുളി.മദ്ഹബിന്റെ ആവശ്യകത ഊന്നിപ്പറയുന്നതും ഖുതുബ പരിഭാഷ സംബന്ധിച്ച വിവാദങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതുമായിരുന്നു മൗലാനാ ഖുതുബിയുടെ പ്രസംഗം.ആദം ഹസ്റത്തിന്റെ പ്രസംഗവും മദ്ഹബിന്റെ ആവശ്യകത സംബന്ധിച്ചായിരുന്നു. ബി കുട്ടിഹസൻ ഉറുദു പ്രസംഗം 4 ഹാജിയാണ് ഹസ്റത്തിന്റെ പരിഭാഷപ്പെടുത്തിയത്.