നൂറ്റാണ്ടിന്റെ അക്ഷര സാക്ഷ്യമാവാന്‍ സമസ്ത ശതാബ്ദി സ്മാരക ഗ്രന്ഥം
Featured

നൂറ്റാണ്ടിന്റെ അക്ഷര സാക്ഷ്യമാവാന്‍ സമസ്ത ശതാബ്ദി സ്മാരക ഗ്രന്ഥം

January 29, 2026 at 08:05 PMBy Suhba Admin

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നൂറാം വാര്‍ഷിക മഹാസമ്മേളത്തിന്റെ ഉപഹാരമായി പുറത്തിറക്കുന്ന ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനത്തിന് ഒരുങ്ങി. ഫെബ്രുവരി 4-ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.

1200 മള്‍ട്ടി കളര്‍ പേജുകളിലായി ബോര്‍ഡ് ബൈന്റിംഗോടെയാണ് ഗ്രന്ഥം തയാറാക്കിയിട്ടുള്ളത്. ആദര്‍ശ വിശുദ്ധിയോടെ മുസ്‌ലിം ലോകം കടന്നുപോയ നൂറ്റാണ്ടുകളും സമസ്തയുടെ ഒരു നൂറ്റാണ്ടുമാണ് പ്രതിപാദ്യ വിഷയങ്ങള്‍. അപൂര്‍വ രേഖകളും ചിത്രങ്ങളുമാണ് സുവനീറിന്റെ മുഖ്യ ആകര്‍ഷകം.

സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരുമായുള്ള അഭിമുഖങ്ങള്‍, ശതാബ്ദി പ്രമേയ വിശകലനം, കേരളത്തിലെ സയ്യിദ് കുടുംബങ്ങള്‍, ഖാളിമാര്‍, കേരള മുസ്‌ലിം ആവിര്‍ഭാവത്തിന്റെയും വികാസത്തിന്റെ വിശദമായ ചരിത്രം, നവോത്ഥാന നായകര്‍, സുന്നീ ആദര്‍ശങ്ങള്‍, ആശയ വ്യതിയാനങ്ങള്‍, സമസ്തയുടെ രൂപീകരണം, ഭരണഘടന, സമ്മേളനങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, ആശയ സമരങ്ങള്‍, സംഭാവനകള്‍, നിയമപോരാട്ടങ്ങള്‍, 1945 മുതല്‍ 2025 വരെയുള്ള മുശാവറ തീരുമാനങ്ങള്‍, മണ്‍മറഞ്ഞ നേതാക്കള്‍, നിലവിലെ മുശാവറ മെമ്പര്‍മാര്‍, പോഷക ഘടകങ്ങള്‍, ജില്ലാ ചലനങ്ങള്‍ തുടങ്ങി നൂറോളം അദ്ധ്യായങ്ങളാണ് ഗ്രന്ഥത്തിലുള്ളത്.

സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ചെയര്‍മാനും വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി കണ്‍വീനറുമായ സമിതിയാണ് സുവനീറിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍തക്ക് നേതൃത്വം നല്‍കിയത്. വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി ചീഫ് എഡിറ്ററും പി.എ സ്വാദിഖ് ഫൈസി താനൂര്‍ എഡിറ്ററും ടി അബ്ദുസ്സമദ് റഹ്മാനി കരുവാരക്കുണ്ട് എഡിറ്റര്‍ ഇന്‍ ചാര്‍ജുമാണ്. സി.പി ബാസിത് ഹുദവി തിരൂര്‍, ശുഐബുല്‍ ഹൈതമി വാരാമ്പറ്റ, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര, മുഹമ്മദ് ഫാരിസ് പി.യു എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളാണ്. ശഫീഖ് എന്‍.സി ചേലേമ്പ്രയാണ് രൂപകല്‍പന ചെയ്തത്. ശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ പ്രീബുക്കിംഗ് തഹിയ്യ ആപ്ലിക്കേഷനിലൂടെ ആരംഭിച്ചിട്ടുണ്ട്. 600 രൂപ മുഖവിലയുള്ള ഗ്രന്ഥം 500 രൂപക്കാണ് വില്‍പന നടത്തുന്നത്. ആയിരങ്ങളാണ് ഇതിനകം പ്രീബുക്കിംഗ് നടത്തിയത്.

centenary
samastha centenary
സമസ്ത ശതാബ്ദി സ്മാരക ഗ്രന്ഥം
ശതാബ്ദി സ്മാരക ഗ്രന്ഥം
Back to News