
Featured
സമസ്ത ശതാബ്ദി; നാളെയും മറ്റന്നാളും വനിതകൾക്കായി മിഴിതുറക്കും വിസ്മയലോകം
January 30, 2026 at 07:04 PM•By Suhba Admin
കുണിയ (കാസർകോട്): സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയ്‌ക്കെത്തുന്ന വനിതകളെ സ്വീകരിക്കാൻ കുണിയ ഗ്രാമം. കുണിയ, ചേരുമ്പ മഹല്ലുകളിലെ ഇരുന്നൂറോളം സ്ത്രീ വളണ്ടിയർമാരാണ് കുണിയയിൽ നടക്കുന്ന ഗ്ലോബൽ എക്‌സ്‌പോയിൽ നാളെയും മറ്റന്നാളും എത്തുന്ന സ്ത്രീകളെ സ്വീകരിക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയത്. വിദൂരസ്ഥലങ്ങളിൽ നിന്ന് ഗ്ലോബൽ എക്‌സ്‌പോയ്‌ക്കെത്തുന്ന സ്ത്രീകൾക്ക് പ്രാഥമിക കർമങ്ങൾക്കും വിശ്രമത്തിനും സ്ത്രീ വളണ്ടിയർമാർ സൗകര്യമൊരുക്കും. സ്ത്രീകൾക്കുള്ള എക്‌സ്‌പോ പ്രവേശന പാസ് വിൽപന ദിവസങ്ങൾക്ക് മുമ്പ് തന്നെ പൂർത്തിയായിരുന്നു. ഫെബ്രുവരി ഒന്നുമുതൽ ഏഴുവരെ പുരുഷന്മാർക്കാണ് എക്‌സ്‌പോയിൽ പ്രവേശനം.
samastha centenary
samastha
global expo