സമൂഹ സമക്ഷം: 10313 ദാഇകളെ സമർപ്പിക്കാനായി മേഖല കോഡിനേറ്റർമാർക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു
Featured

സമൂഹ സമക്ഷം: 10313 ദാഇകളെ സമർപ്പിക്കാനായി മേഖല കോഡിനേറ്റർമാർക്ക് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

September 1, 2025 at 12:35 PMBy Suhba Admin

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക അന്താരാഷ്ട്ര സമ്മേളനത്തിൻ്റെ ഉപഹാരമായി സമൂഹ സമക്ഷം സമർപ്പിക്കുന്ന 10313 ദാഇകളെ കണ്ടെത്തുന്നതിനുള്ള മേഖല കോഡിനേറ്റർമാരുടെ പ്രീ ഫെയ്സ് പഠന ക്യാമ്പ് ആലത്തൂർപടി മലബാർ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു.

കോഴിക്കോട് ഖാളി അബ്ദുൽ നാസർ ഹയ്യ് ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുറഹ്മാൻ ഫൈസി അരിപ്ര അധ്യക്ഷനായി.ഹൈദർ ഫൈസി പനങ്ങാങ്ങര മുസ്തഫ അഷ്റഫി കക്കുപടി വിഷയാവതരണം നടത്തി. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ, എം.പി കട്ങ്ങല്ലൂർ, സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി, സയ്യിദ് മുബഷിർ തങ്ങൾ ജമലുല്ലൈലി, ഒ.പി അശ്റഫ് കുറ്റിക്കടവ്, അനീസ് ഫൈസി മാവണ്ടിയൂർ, യൂനുസ് ഫൈസി വെട്ടുപാറ, ശഫീഖ് റഹ്മാനി ചേലേമ്പ്ര, ഹമീദ് മേൽമുറി സംബന്ധിച്ചു. റഫീഖ് ചെന്നൈ സ്വാഗതവും ഹസൻ സഖാഫി പൂക്കോട്ടൂർ നന്ദിയും പറഞ്ഞു.

samastha
centenary
samastha centenary
ശിഹാബ് തങ്ങൾ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ
Back to News