
സമസ്ത നൂറാം വാർഷിക മഹാ സമ്മേളനം; അന്തമാൻ SKSBV കൺവെൻഷൻ സംഘടിപ്പിച്ചു
വിമ്പർലിഗഞ്ച്: 2026 ഫെബ്രുവരി 4,മുതൽ 8 വരെ കോസർഗോഡ് കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനതിൻ്റെ ഭാകമായി അന്തമാൻ SKSBV കൺവെൻഷൻ നടത്തി.
വിവിധ പരിപാടികൾ നടന്ന വേദിയിൽ SKIMV ബോർഡ് ജനറൽ മാനേജർ കെ മൊയിൻ കുട്ടി മാസ്റ്റർ അധ്യക്ഷനായി സമസ്ത കേന്ദ്ര മുശാവറ മെമ്പർ ഡോ: സി കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര ഉദ്ഘാടനം ചെയ്തു. അന്തമാൻ നികോബാർ SKSBV ചേർമാൻ കെ യൂസുഫ് ഖാസിമി SKSBV യുടെ പദ്ധതികൾ വിശദീകരിച്ചു.
അന്തമാൻ സമസ്ത സെക്രട്ടറി അബ്ദുസ്സലാം ഫൈസി മുക്യ പ്രാഭാഷണം നടത്തി, ARJM പ്രസിഡണ്ട് ട്ടി എം ഹംസ മൗലവി, PRJM പ്രസിഡണ്ട് ഹുസൈൻ ഖാസിമി, ARJM സെക്രട്ടറി സീ എച്ച് ഇസ്മാഈൽ ഫൈസി, PRJM സെക്രട്ടറി പി പി അബ്ദുൽ ഖാദർ നിസാമി, ജാബിർ ഫൈസി, അബ്ദുൽ ഗഫൂർ ബാഖവി, ജുനൈദ് ദാരിമി, എൻ എസ് അബ്ദുല്ല മൗലവി, ഹുസൈൻ ദാരിമി, അബ്ദുൽ റഷീദ് മൗലവി, ശരീഫ് മൗലവി, അൽ അമീൻ മൗലവി, മുതിഉൽ ഹഖ് മൗലവി, മുഹമ്മദ് അസ്‌ലം മൗലവി, അബ്ദുൽ സ്സമദ് മൗലവി, എന്നിവർ സംമ്പന്തിച്ചു അന്തമാൻ SKSBV കൺവീണർ അദുൽ മുജീബ് ഹുദവി സ്വഗതവും SKSBV പ്രസിഡണ്ട് പി ശിഹാബുദ്ധീൻ നന്ദിയും പറഞ്ഞു.